ബ്യൂണസ് അയേഴ്‌സ്: ജപമാലരാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഏഴിന് അര്‍ജന്റീനയില്‍ നടക്കുന്ന പുരുഷന്മാരുടെ ജപമാലയില്‍ നാല്്പതുരാജ്യങ്ങളില്‍ നിന്നുളളവര്‍ പങ്കെടുക്കും. ബ്യൂണസ് അയേഴ്‌സിലെ പ്ലാസാ ഡെ മായോയില്‍ രാവിലെ പതിനൊന്നു മണി മുതലാണ് പുരുഷന്മാരുടെ ജപമാല ആരംഭിക്കുന്നത്്
.2022 മെയ് 28, ഒക്ടോബര്‍ 8 തീയതികളിലും 2023 മെയ് ആറിനുമായി നിലവില്‍ പുരുഷന്മാര്‍ നേതൃത്വം കൊടുക്കുന്ന മൂന്ന് ജപമാലകള്‍ നടന്നിട്ടുണ്ട്.
വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടരുകയും മാതാവിന്റെ അമലോത്ഭവഹൃദയത്തിനെതിരായി ചെയത എല്ലാപാപങ്ങള്‍ക്കും പരിഹാരമായിട്ടുമാണ് പുരുഷന്മാരുടെ ജപമാല സംഘടിപ്പി്ച്ചിരിക്കുന്നത്.