വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി മെത്രാന്‍ സിനഡിന്റെ ആദ്യ സെഷനില്‍ അഞ്ചു സന്യസ്തകള്‍പങ്കെടുക്കും. ഒക്ടോബര്‍ നാലു മുതല്‍ 29 വരെ തീയതികളിലാണ് സിനഡ് നടക്കുന്നത്. പതിനാറാമത് മെത്രാന്‍ സിനഡാണ് ഇത് സന്യസ്തകളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ അന്താരാഷ്ട്രയൂണിയനില്‍ അംഗങ്ങളായുള്ള 200 കോണ്‍ഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യസ്തകളെ പ്രതിനിധീകരിച്ചാണ് അഞ്ചു സന്യസ്തകള്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡില്‍ സംബന്ധിക്കുന്നത്.