ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നവരാണ് ഭൂരിപക്ഷവും. വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍ കൂടുതലും സംഭവിക്കുന്നത് അങ്ങനെയാണ്. പക്ഷേ ജപമാല പ്രാര്‍ത്ഥന പൂര്‍ണ്ണമാകുന്നത് ലുത്തീനിയ പ്രാര്‍ത്ഥനയോടെയാണ്. ലുത്തീനിയായിലൂടെ പൂര്‍ണ്ണമായ മരിയസ്തുതികളാണ് നാം നടത്തുന്നത്. ആ സ്തുതികള്‍ക്കെല്ലാം മാതാവ് അര്‍ഹയുമാണ്. ജപമാലയുടെ ശേഷം ലുത്തീനിയ ചൊല്ലാതിരിക്കുന്നത് തെറ്റ് കൂടിയാണ്. അതുകൊണ്ട് ഇനിമുതല്‍ ജപമാല ചൊല്ലുന്നതിനൊപ്പം നമുക്ക് ലുത്തീനിയാ കൂടി ചൊല്ലാം.