മെക്‌സിക്കോ: മാമ്മോദീസാ ചടങ്ങിനിടയില്‍ പള്ളിയുടെ മേല്‍ക്കൂര പൊളിഞ്ഞുവീണ് 11 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. സിയുഡാദ് മാഡ്രെയിലെ ഹോളി ക്രോസ് ദേവാലയത്തിലാണ് അപകടമുണ്ടായത്. ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം.
നൂറോളം പേര്‍ സംഭവം നടക്കുമ്പോള്‍ ദേവാലയത്തിലുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ ഏഴു പേരും മൂന്നു കുഞ്ഞുങ്ങളും സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം പതിനെട്ടുകാരി ഹോസ്പിറ്റലില്‍ വച്ചു മരണമടഞ്ഞു. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ ചിലരുടെ നില ഗുരുതരമാണ്.
മാമ്മോദീസാ ചടങ്ങിലെ കാര്‍മ്മകന്‍ ഫാ. ഏ്‌യ്ഞ്ചല്‍ വാര്‍ഗാസ് സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി.