ചിക്കാഗോ: ചിക്കാഗോ അതിരൂപതയിലെ ആക്‌സിലറി ബിഷപ് കെവിന്‍ ബ്രിമ്മിംങ്ഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ രണ്ടിനാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പാണ് മെത്രാനായിഅഭിഷിക്തനായത്.
52 ാം പിറന്നാളിന് ദിവസങ്ങള്‍ അവശേഷിക്കവെയാണ് ഇദ്ദേഹം മരണമടഞ്ഞിരിക്കുന്നത്. മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല. ബിഷപ് കെവിന്റെ ദേഹവിയോഗത്തോടെ സഭയ്ക്ക് നല്ലൊരു വൈദികനെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ കുപ്പിച്ച് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.