Thursday, March 27, 2025
spot_img
More

    ജപമാല: മിശിഹായ്ക്ക് നല്കപ്പെടുന്ന ഇടതടവില്ലാത്ത സ്തുതി

    ജപമാലയിലെ ഏറ്റവും സ്വകീയമായ ഘടകം നന്മ നിറഞ്ഞ മറിയമേ എന്ന ജപമാണെന്നും അത് മിശിഹായ്ക്ക് നല്കപ്പെടുന്ന ഇടതടവില്ലാത്ത സ്തുതിയാണെന്നുമായിരുന്നു വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ ്പ്രബോധനം. രക്ഷാകരമായ മനുഷ്യാവതാരരഹസ്യത്തെ കേന്ദ്രീകരിച്ചുളള സുവിശേഷ പ്രാര്‍ത്ഥനയെന്ന നിലയില്‍ ജപമാല നിശ്ചയമായും ക്രിസ്തു വി്ജ്ഞാനീയപരമായ ആഭിമുഖ്യമുള്ള ഒരു പ്രാര്‍ത്ഥനയാണ്.

    ലുത്തീനിയായ്ക്ക് സമാനം ഒന്നിനു പുറകെ ഒന്നായിചൊല്ല്‌പ്പെടുന്ന നന്മ നിറഞ്ഞ മറിയമേ എന്ന ജപമാണ് വാസ്തവത്തില്‍ ജപമാലയുടെ ഏറ്റവും സ്വകീയമായ ഘടകം.

    ഇത് മിശിഹായ്ക്ക് നല്കപ്പെടുന്ന ഇടതടവില്ലാത്ത ഒരു സ്തുതിയാണ്.നന്മ നിറഞ്ഞ മറിയത്തിന്റെ തുടര്‍ച്ചയായ ഉരുവിടല്‍ അനുധ്യാന വിഷയമായദിവ്യരഹസ്യങ്ങളെ അനാവരണം ചെയ്യുന്നതാണ്.ഓരോ നന്മ നിറഞ്ഞ മറിയത്തിലും വിളിച്ചപേക്ഷിക്കുന്നഅതേ ഈശോയെ തന്നെയാണ് ജപമാലയിലെ രഹസ്യങ്ങള്‍ അവതരിപ്പിക്കുന്നത്. പോള്‍ ആറാമന്‍ പാപ്പ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!