ഇത്തവണ സാഹിത്യത്തിനുള്ള നോബൈല്‍ സമ്മാനം കിട്ടിയ നോര്‍വീജിയന്‍ നോവലിസ്റ്റും നാടകകൃത്തുമായ ജോണ്‍ ഫോസി അടുത്തയിടെ മാത്രം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. 2012 ലാണ് അദ്ദേഹം കത്തോലിക്കാസഭയില്‍ അംഗമായത്. എഴുത്തുകാരനെന്ന നിലയില്‍ ഉച്ചിയില്‍ നില്ക്കുമ്പോഴായിരുന്നു അദ്ദേഹം കത്തോലിക്കാസഭാംഗമായത്.
സെപ്‌റ്റോളജി എന്ന അദ്ദേഹത്തിന്റെ നോവല്‍ ഒരു ചിത്രകാരനും ദൈവവും തമ്മിലുള്ള ബന്ധമാണ് ആവിഷ്‌ക്കരിക്കുന്നത്. കത്തോലിക്കാസഭയിലേക്ക് കടന്നുവരുന്നതിന് മുമ്പ് കടുത്ത ഉത്കണ്ഠാരോഗവും മദ്യപാനവും വേട്ടയാടിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ തനിക്ക് സാധിച്ചത് കത്തോലിക്കാവിശ്വാസം മൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏററവും മികച്ച നാടകകൃത്ത് എന്നാണ് നോബൈല്‍ കമ്മറ്റി ജോണ്‍ ഫോസിയെവിശേഷിപ്പിച്ചിരിക്കുന്നത്.