ബോസ്റ്റണ്‍: മാസചെസ്റ്റ്സ് കത്തോലിക്കാ ദേവാലയം തീ വച്ചു നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്ണ്ണായകവഴിത്തിരിവ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികളാണ് ഈ അതിക്രമത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. 12 വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അള്‍ത്താരയിലെയും സക്രാരിയിലെയും തുണികള്‍ക്ക് തീ കൊളുത്തിയത്. ഒക്ടോബര്‍ ആറിനാണ് സംഭവം നടന്നത്.
വൈകുന്നേരം 3.30 ഓടെ ദേവാലയത്തിനുള്ളില്‍ നിന്ന് പുക ഉയരുന്നതായി കണ്ടതോടെയാണ് ദേവാലയാധികൃതര്‍ വിവരം പോലീസിനെ അറിയിച്ചത്. കുറ്റവാളികളെ പോലീസ് കണ്ടെത്തിയെങ്കിലും കുട്ടികളായതിനാല്‍ പേരോ മറ്റ് വിവരങ്ങളോ വെളിപെടുത്തിയിട്ടില്ല