വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നടക്കുന്ന പല കര്‍മ്മങ്ങളും പ്രതീകാത്മകമാണ്. നിത്യവും കാണുന്നുണ്ടെങ്കിലും പലപ്പോഴും പലരും അതേക്കുറിച്ച് ചിന്തിക്കാറുമില്ല. വീഞ്ഞ് ഉള്‍ക്കൊള്ളുന്ന കാസയിലേക്ക് വൈദികന്‍ വെള്ളം ചേര്‍ക്കുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്.എന്നാല്‍ എന്തിനാണ് ഇത് ചേര്‍ക്കുന്നത്?
ഈശോയുടെ തിരുവിലാവില്‍ കുന്തം കൊണ്ട് കുത്തിയപ്പോള്‍ വെള്ളവും രക്തവും ഒഴുകിയിറങ്ങിയതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.ജലം മാനുഷികതയെയും വീഞ്ഞ് ദൈവികതയെയുമാണ് അര്‍ത്ഥമാക്കുന്നത്.