Sunday, February 16, 2025
spot_img
More

    അള്‍ത്താര ബാലന്മാരുടെ മധ്യസ്ഥനായ വിശുദ്ധനെക്കുറിച്ചറിയാമോ?

    അള്‍ത്താരബാലന്മാരുടെ പ്രത്യേക മധ്യസ്ഥനായ വിശുദ്ധനാണ് ടാര്‍സിസിയസ്. വെറും പന്ത്രണ്ട് വയസു മാത്രമേ വിശുദ്ധനുണ്ടായിരുന്നുള്ളൂ. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ വിശുദ്ധന്റെ ജീവിതത്തെക്കുറിച്ച് അധികം രേഖകളൊന്നും പ്രചാരത്തിലില്ല. പക്ഷേ ദിവ്യകാരുണ്യത്തോട് അഗാധമായ സ്‌നേഹമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം വലേറിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് റോമിലായിരുന്നു ജീവിച്ചിരുന്നത്.

    ക്രൈസ്തവ മതപീഡനങ്ങളുടെ കാലമായിരുന്നു അത്. അക്കാരണത്താല്‍ ക്രൈസ്തവര്‍ വളരെ രഹസ്യമായിട്ടാണ് വിശുദ്ധ ബലിയര്‍പ്പിച്ചിരുന്നത്. ഇപ്രകാരം വിശുദ്ധ കുര്‍ബാന കഴിയുമ്പോള്‍ ടാര്‍സിസിയസ് വളരെ രഹസ്യമായി ജയില്‍പ്പുള്ളികള്‍ക്കും രോഗികള്‍ക്കും ദിവ്യകാരുണ്യം എത്തിച്ചുനല്കിയിരുന്നു.

    ഇത്തരമൊരു യാത്രക്കിടയില്‍ ശത്രുക്കളുടെ കൈയില്‍ അകപ്പെടുകയും അവര്‍ അവനെ കല്ലെറിയുകയുംഅടിക്കുകയുംചെയ്തു.ഒടുവില്‍ ശത്രുക്കളുടെ കൈകളാല്‍ കൊല്ലപ്പെടുമ്പോഴും ദിവ്യകാരുണ്യം അവന്‍ തന്റെ നെഞ്ചോട് ചേര്‍ത്ത് രഹസ്യമായി സൂക്ഷിച്ചിരുന്നു.

    അള്‍ത്താര ബാലന്മാരുടെയും പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്നവരുടെയും പ്രത്യേക മധ്യസ്ഥനായിട്ടാണ് സഭ ഇന്ന് ടാര്‍സിസിയസ്ിനെ വണങ്ങുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!