ഒന്നര നൂറ്റാണ്ടായി പണിതുതുടങ്ങിയിട്ടും പണി പൂര്‍ത്തിയാകാത്ത ബസിലിക്കയോ? സംശയിക്കണ്ട.അങ്ങനെയൊരു ബസിലിക്കയുണ്ട്.ഈ ബസിലിക്കയുടെ ശിലാസഥാപനം നടന്നത് 1882 മാര്‍ച്ചിലാണ്. ബാഴ്‌സിലോണയുടെ നാഴികക്കല്ലായി മാറിയിരിക്കുന്ന ഈ ബസിലിക്ക ലോകത്തിലെ തന്നെ ഇതുവരെ പൂര്‍ത്തിയാക്കാത്ത കത്തോലിക്കാ ദേവാലയങ്ങളില്‍ ഏററവും വലുതാണ്.
ഇതുവരെയും ബസിലിക്കയുടെ നാലു ടവറുകള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. പതിനെട്ടു ടവറുകളാണ് ബസിലിക്കയ്ക്കുള്ളത്. പന്ത്രണ്ട് എണ്ണം അപ്പസ്‌തോലന്മാര്‍ക്കും നാല് എ്ണ്ണം സുവിശേഷകന്മാര്‍ക്കും ഒരെണ്ണം പരിശുദ്ധ അമ്മയുടെയും നാമധേയത്തിലാണ്. 172.5മീറ്റര്‍ ഉയരമുളള,ഏറ്റവും ഉയരമുളള ടവര്‍ യേശുക്രിസ്തുവിന്റെ നാമത്തിലാണ്.
നിലവിലെ കണക്കുകൂട്ടലനുസരിച്ച് 2026ല്‍ ബസിലിക്കയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.