കത്തോലിക്കരായ നമ്മുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വിശിഷ്ടമായ പ്രാര്‍ത്ഥനകളിലൊന്നാണ് ജപമാല. ഒരാള്‍ക്ക് തനിച്ചും അല്ലാതെയും ഔപചാരികസ്വഭാവത്തോടും അല്ലാതെയും എല്ലാം ചൊല്ലാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ജപമാല. ജപമാല ചൊല്ലിയെങ്കില്‍ മാത്രമേ അതിന്റെ നന്മകള്‍ അനുഭവിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.
എന്നാല്‍ ജപമാല ചൊല്ലിയില്ലെങ്കിലും ജപമാല പ്രാര്‍ത്ഥനയുടെ നന്മകള്‍ അനുഭവിക്കാന്‍ ഒരു വഴിയുണ്ട്. ജപമാല സഹോദരസഖ്യത്തില്‍ അംഗമാകുക. ലോകമെങ്ങും അംഗങ്ങളുള്ള ഒരു ഭക്തിപ്രസ്ഥാനമാണ് ഇത്. ഇതില്‍ അംഗമാകുന്നതോടെ സംഘടനയുടെ നന്മകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നു. നമ്മള്‍ എവിടെയാണെന്നോ പ്രാര്‍ത്ഥന ചൊല്ലുന്നില്ലെന്നോ ഇവിടെ പ്രശ്‌നമാകുന്നില്ല.
കാരണം ലോകത്തിന്‌റെ ഏതെങ്കിലുമൊക്കെ മുക്കിലും മൂലയിലുമിരുന്ന് അംഗങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ പ്രയോജനവും നന്മയും നമുക്കും ലഭിക്കുന്നു. മരണത്തിന് ശേഷം പോലും ഇതിന്റെ നന്മകള്‍ നമ്മെ പിന്തുടരുന്നുു.