Friday, December 6, 2024
spot_img
More

    അഡിക്ഷനില്‍ നിന്ന് മോചനം വേണോ..ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ മതി

    ജപമാല പ്രാര്‍ത്ഥനവഴി ജീവിതത്തില്‍ നിരവധിയായ അത്ഭുതങ്ങള്‍ സംഭവിച്ചതിന് സാക്ഷികളാണ് നാം ഓരോരുത്തരും.പലവിധ അടിമത്തങ്ങളിലും ആസക്തികളിലും മുഴുകിജീവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് മോചനം വേണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ ജപമാലയെ മുറുകെ പിടിച്ചാല്‍ മതിയെന്നാണ് തന്റെ അനുഭവത്തില്‍ നിന്ന് കെല്ലി ഡേവീസ് പറയുന്നത്.

    മദ്യപാനാസക്തിയായിരുന്നു കെല്ലിയുടെ ജീവിതത്തെ അലങ്കോലപ്പെടുത്തിയത് ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ജപമാലയെ ഒരു മരുന്നായി കാണാന്‍ ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചതും കെല്ലിക്ക് ഒരു ജപമാല നല്കിയതും. പലതരത്തിലുള്ള അടിമത്തങ്ങളില്‍ കഴിയുകയായിരുന്ന പലര്‍ക്കും ജപമാല വഴി മോചനം ലഭിച്ചതായി മറ്റുള്ളവരുടെ അനുഭവങ്ങളും ഒരു അഭിമുഖത്തില്‍ കെല്ലി പങ്കുവയ്ക്കുന്നുണ്ട്.കൂടാതെ ഉത്കണ്ഠാരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്കും ജപമാല നല്ലൊരു മരുന്നാണെന്ന് കെല്ലി നിര്‍ദ്ദേശിക്കുന്നു.

    ജപമാലയിലൂടെ മാതാവ് നമ്മുടെ ജീവിതത്തില്‍ എങ്ങനെ ഇടപെടും മാധ്യസ്ഥം വഹിക്കും എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാനും ഈ പ്രാര്‍ത്ഥന സഹായിക്കുമെന്നും കെല്ലി പറയുന്നു.

    ജപമാല മാസത്തിലൂടെ കടന്നുപോകുന്ന ഈ ദിനങ്ങളില്‍ നമുക്ക് കെല്ലി ഡേവീസിന്റെ ജീവിതസാക്ഷ്യം സ്വന്തം അനുഭവത്തിലേക്ക് എടുക്കാം. കൂടുതലായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കാം. മറ്റുള്ളവരെ ജപമാലയിലേക്ക് അടുപ്പിക്കാനും ശ്രമിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!