വിശുദ്ധ ജെരാര്‍ദ് മ്‌ജ്ജെല്ലയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഗര്‍ഭിണികളുടെ പ്രത്യേക മധ്യസ്ഥനായിട്ടാണ് സഭ അദ്ദേഹത്തെ വണങ്ങുന്നത്. ജീവിതകാലം മുഴുവന്‍ ദിവ്യകാരുണ്യത്തോട് അഗാധമായസ്‌നേഹവും ഭക്തിയും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു വിശുദ്ധന്‍. അവസരം കിട്ടുമ്പോഴെല്ലാം ദിവ്യകാരുണ്യത്തിന് മുമ്പില്‍ നിശ്ശബ്ദപ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധന്‍ ശ്രമിച്ചിരുന്നു.
ദേവാലയത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിയിരുന്നായിരുന്നു വിശുദ്ധന്‍ ദിവ്യകാരുണ്യനാഥനെ ആരാധിച്ചിരുന്നത്. ഏതു ദേവാലയത്തില്‍ ചെന്നാലും ദിവ്യകാരുണ്യനാഥനെ വണങ്ങാതെയും ആരാധിക്കാതെയും വിശുദ്ധന്‍ മടങ്ങുമായിരുന്നില്ല. ഇത്രയധികം തവണയും സമയവും ദിവ്യകാരുണ്യനാഥനെആരാധിക്കാന്‍ വിശുദ്ധനെ പ്രേരിപ്പിച്ചത് മറ്റൊന്നുമായിരുന്നില്ല ദിവ്യകാരുണ്യനാഥനോടുളള സ്‌നേഹം മാത്രമായിരുന്നു. ദിവ്യകാരുണ്യത്തില്‍ ഈശോയുടെ യഥാര്‍ത്ഥസാന്നിധ്യം അനുഭവിക്കാന്‍ വിശുദ്ധന് സാധിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ ദിവ്യകാരുണ്യാരാധനയുടെ പ്രത്യേക മധ്യസ്ഥനായും വിശുദ്ധനെ വണങ്ങുന്നു.
ഇനി നമുക്ക് നമ്മോട് തന്നെ ചോദിക്കാം. ദിവ്യകാരുണ്യാരാധനയോട് ഞാന്‍എന്തുമാത്രം സ്‌നേഹം പുലര്‍ത്തുന്നുണ്ട്?ദിവ്യകാരുണ്യനാഥന്റെ സാന്നിധ്യം ഞാന്‍ അവിടെ തിരിച്ചറിയുന്നുണ്ടോ?