ഖാരഘോഷ്: ഐഎസ് ഭീകരര്‍ തകര്‍ത്ത ദേവാലയം പുതുക്കിപ്പണിത് വീണ്ടും പ്രാര്‍ത്ഥനകള്‍ക്കായി ഒരുമിച്ചുചേര്‍ന്നപ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ പ്രത്യാശയുടെയും സന്തോഷത്തിന്റെയും തിരയിളക്കം. 2014 ല്‍ ഭീകരര്‍ തകര്‍ത്ത മാര്‍ ബെന്‍ഹാം ആന്റ് മാര്‍ട്ട് സാറാ സിറിയന്‍ കാത്തലിക് ദേവാലയമാണ് ഇടവകദിനാഘോഷത്തിന്റെ ഭാഗമായി സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിനമായ ഓഗസ്റ്റ്15 ന് വീണ്ടും പുന: സമര്‍പ്പണം നടത്തിയത്.
ആര്‍ച്ച് ബിഷപ് മൗച്ചെ ആണ് ദേവാലയത്തിന്റെ അള്‍ത്താരയുടെ പുനകൂദാശ നിര്‍വഹിച്ചത്. പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കുര്‍ബാന അര്‍പ്പിച്ചത് ഇവിടെയായിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് ഓഗസ്റ്റിലെ രൂപാന്തരീകരണ തിരുനാള്‍ ദിനത്തിലാണ് ഇസ്ലാമിക് ഭീകരര്‍ ഖാര്‍ഘോഷ് പിടിച്ചടുക്കിയതും നിനവെ പ്ലെയിനില്‍ന ിന്ന് ഒഴിഞ്ഞുപോകാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരായതും. നഗരത്തില്‍ അമ്പതിനായിരത്തോളം ക്രൈസ്തവരാണുണ്ടായിരുന്നത്. ഇപ്പോള്‍ എണ്ണത്തില്‍ പാതി മാത്രമാണ് ഉള്ളത്.