നമ്മുടെ പ്രാര്‍ത്ഥനയുടെ സ്വഭാവം എങ്ങനെയാണ്? പ്രാര്‍്ത്ഥിക്കുന്നവരാണെങ്കിലും പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ളവരാണെങ്കിലും ചില നേരങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സംശയം ഉള്ളില്‍ കടന്നുകൂടാറില്ലേ.. നടക്കുമോ..സാധിച്ചുകിട്ടുമോ..ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ..
ഇങ്ങനെ സംശയപ്രകൃതത്തോടെ പ്രാര്‍ത്ഥിക്കുന്നവരോടായി വചനം പറയുന്നത് ഇതാണ്:
സംശയിക്കാതെ വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്ക് തുല്യനാണ്.( യാക്കോബ് 1:6)
അതുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം. ആടിയുലയാത്ത വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം.