സ്വര്‍ഗ്ഗത്തെ ഞാന്‍ എന്തിനോടാണ് ഉപമിക്കുക? അത് നിങ്ങള്‍ക്ക് മനസ്സിലാകേണ്ടതിനായി നിങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് ധ്യാനിക്കൂ.എന്നിട്ട് അത് ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വിചാരിക്കുക. നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുളളതില്‍ വച്ച് ഉന്നതമായ സ്‌നേഹാനുഭവം എന്തെന്ന് ഓര്‍ത്തുനോക്കൂ. അത് തീരാത്ത അനുഭവമാകുന്നത് സങ്കല്പിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഗംഭീരമായ ആഘോഷവേളയെന്തെന്ന് ഓര്‍മ്മിക്കുവിന്‍. എപ്പോഴും നിങ്ങള്‍ എവിടെയാണെന്ന് ചിന്തിച്ചുനോക്കൂ. ഇത്രയൊക്കെയായാലും സ്വര്‍ഗ്ഗം എത്ര മഹനീയമാണെന്ന് നിങ്ങള്‍ക്ക്‌സങ്കല്പിക്കാനാകില്ല.
മാതാപിതാക്കളുടെ കരങ്ങളില്‍ സുരക്ഷിതരായിരുന്ന നിങ്ങളുടെ കുട്ടിക്കാലം ഓര്‍മ്മിക്കുവിന്‍. നിങ്ങള്‍ എത്ര വിലപ്പെട്ടവരും സന്തോഷമുള്ളവരും ആയിരുന്നു. ആ നിമിഷങ്ങള്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ഓര്‍ത്തിട്ടില്ലേ. സ്വര്‍ഗ്ഗം അങ്ങനെയാണ്.നിങ്ങളുടെ ആത്മാര്‍ത്ഥസ്‌നേഹിതരോടൊപ്പം ചെലവഴിച്ചിട്ടുള്ള നേരങ്ങളം അവരുടെ സൗഹൃദംനിങ്ങളുടെ ഹൃദയങ്ങളെ ആനന്ദപൂരിതമാക്കിയതും ഒന്നോര്‍ത്തുനോക്കൂ.
ആ സമയങ്ങള്‍ അവസാനിക്കാതിരുന്നെങ്കിലെന്ന് നിങ്ങള്‍ ആശിച്ചിട്ടില്ലേ. സ്വര്‍ഗ്ഗം അങ്ങനെയാണ്. സ്വര്‍ഗ്ഗത്തിലെവിടെയും നിങ്ങള്‍ക്ക് വീട്ടുകാരും കൂട്ടുകാരുമുണ്ട്. നിറയെസ്‌നേഹമുണ്ട്.
( യേശുവിന്റെ കണ്ണുകളിലൂടെ –വാല്യം 3)