ഡബ്ലിന്‍: അയര്‍ലണ്ടില്‍ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരുമുണ്ടോ എങ്കില്‍ എത്രയും വേഗം കാത്തലിക്ഗ്രാന്‍ഡ് പേരന്റ്‌സ് അസോസിയേഷനെ വിവരമറിയിക്കുക. നിങ്ങളെ ആദരിക്കാനായി വിവിധതരത്തിലുള്ള പരിപാടികളാണ് ആസൂതണം ചെയ്യുന്നത്. പ്രായം ചെന്ന വല്യപ്പച്ചന്മാരെയും വല്യമ്മച്ചിമാരെയും ദീര്‍ഘകാല ദാമ്പത്യജീവിതമുള്ളവരുമായവരെയാണ് പതിനേഴാമത് വാര്‍ഷിക തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ആദരിക്കുന്നത്.
സെപ്തംബര്‍ എട്ടിന് അയര്‍ലണ്ടിലെ മുഴുവന്‍ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും കൗണ്ട് മായോയിലെ നോക്ക് ഷ്രൈനിലേക്ക് പതിവുപോലെ തീര്‍ത്ഥാടനം നടത്തും. പതിനായിരത്തോളം പേര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. തീര്‍ത്ഥാടനത്തിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 30 ന് മുമ്പായി പേരുകള്‍ രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.
നാഷനല്‍ ഗ്രാന്‍ഡ്‌പേരന്റ്‌സ് പില്‍ഗ്രിംമേജിന് 2007 ലാണ് തുടക്കം കുറിച്ചത്.
ഈമെയില്‍: catholicgrandparents@gmail.com