വത്തിക്കാന്‍സിറ്റി: ഇസ്രായേല്‍-പാലസ്തീന്‍ പ്രതിസന്ധി മൂര്‍ച്ചിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ഫ്രാന്‍സി്‌സ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ജോബൈനും ടെലിഫോണ്‍ ചര്‍ച്ച നടത്തി. വൈറ്റ് ഹൗസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
20 മിനിറ്റ് നേരം ഇരുവരും ഫോണില്‍ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വിശുദ്ധനാട്ടില്‍ സ്ഥിരമായ സമാധാനംപുലരുന്നതിന് വേണ്ടി ഒരുമിച്ചുപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും സംസാരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.