Thursday, November 21, 2024
spot_img
More

    കര്‍മ്മല ഉത്തരീയം ധരിക്കുകയും ചുംബിക്കുകയും ചെയ്യുന്നവര്‍ക്ക് ഭാഗിക ദണ്ഡവിമോചനം- ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പറയുന്നു

    കര്‍മ്മലീത്ത ഉത്തരീയം ധരിക്കുകയും ചുംബിക്കുകയും ചെയ്യുന്നവര്‍ക്ക് ഭാഗിക ദണ്ഡവിമോചനവും തിരുനാള്‍ ദിനങ്ങള്‍ പൂര്‍ണ്ണ ദണ്ഡവിമോചനവും മറ്റ് പ്രത്യേക കൃപകളും ആനുകൂല്യങ്ങളും സഭ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ജപമാല സഖ്യത്തെക്കുറിച്ചും ഉത്തരീയ സഖ്യത്തെക്കുറിച്ചും സന്ദേശം പങ്കുവയ്ക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    ആര്‍ച്ച് ബിഷപ്പിന്‌റെ വാക്കുകളിലൂടെ:

    ജപമാലസഖ്യത്തെക്കുറിച്ചും ഉത്തരീയസഖ്യത്തെകുറിച്ചും ചില കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കാന് ഞാൻ ആഗ്രഹിക്കുകയാണ്. 
    പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണവും മാദ്ധ്യസ്ഥ സഹായവും നേടിയെടുക്കുക എന്ന പ്രാഥമിക ഉദ്ദേശ്യത്തോടു കൂടി സ്ഥാപിതമായ പരിശുദ്ധ ജപമാല സഖ്യമാണ് ആദ്യത്തേത്. ഡൊമിനിക്കൻ സന്യാസസഭയുടെ ആത്മീയ ശിക്ഷണത്തിൽ വാഴ്ത്തപ്പെട്ട അലൻ ഡി റോഷിന്റെ ആത്മീയ പ്രഭാഷണങ്ങളോടെയാണ് 1475-ൽ പരിശുദ്ധ ജപമാല സഖ്യം (The Confraternity of the Most Holy Rosary) എന്ന ഭക്തസംഘടന കത്തോലിക്കാസഭയിൽ ആരംഭിക്കുന്നത്.

    പരിശുദ്ധ ലെയോ പതിമൂന്നാമൻ പാപ്പായുടെ Ubi Primum ബിപി എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷന്റെ നിർദ്ദേശങ്ങളനുസരിച്ച് 500 വർഷങ്ങളായി അനേകരെ മരിയഭക്തിയിൽ വളർത്തുന്ന ഈ സഖ്യത്തിൽ അനേകം പാപ്പാമാരും വിശുദ്ധന്മാരും അംഗങ്ങളാണ്. മീറ്റിങ്ങുകളും അംഗത്വഫീസും ഇല്ലാത്ത, മരണത്തിനു ശേഷവും അംഗത്വം നഷ്ടപ്പെടാത്ത ഈ സഖ്യത്തിൽ തന്റെ കടമകളെ ക്കുറിച്ച് ബോധ്യമുള്ള ഏതൊരു കത്തോലിക്ക വിശ്വാസിക്കും അംഗ മാകാവുന്നതാണ്.
     

    ആഴ്ചയിലൊരിക്കൽ ജപമാലയിലെ 20 ദിവ്യരഹസ്യങ്ങളും ചൊല്ലുക എന്ന കടമ മാത്രം അഭ്യസിക്കുന്ന ഈ സഖ്യത്തിലെ ഒരംഗത്തിന് ഭാഗിക പൂർണ ദണ്ഡവിമോചനങ്ങളും, മറ്റു പ്രത്യേകാനുകൂല്യങ്ങളും തിരുസഭ വാഗ്ദാനം ചെയ്യുന്നു. 
    വരാപ്പുഴ അതിരൂപതയിലെ 9 ദൈവാലയങ്ങളിലെ അൾത്താരകൾ ജപമാല സഖ്യ അൾത്താരകളായി ഉയർത്തപ്പെട്ടിട്ടുമുണ്ട്.
    പരിശുദ്ധ കർമ്മലമാതാവ്, “എന്റെ വസ്ത്രം” എന്നും “രക്ഷയുടെ കവചം’ എന്നും വിശേഷിപ്പിച്ചിട്ടുള്ള കർമ്മല ഉത്തരീയത്തിന്റെ സഖ്യമാണ്.( Confraternity Of Brown Scapular) 
    1251 ജൂലൈ 16-ാം തീയതി പരിശുദ്ധ ദൈവ മാതാവ് കർമ്മലീത്ത സഭാംഗമായ ഇംഗ്ലണ്ടിലെ വിശുദ്ധ സൈമൺ സ്റ്റോക്കിന് കർമല ഉത്തരീയം സമ്മാനിക്കുകയും ധരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.

    ആദ്യനാളുകളിൽ കർമ്മലീത്ത സഭാംഗങ്ങളുടെ മാത്രം ഔദ്യോഗിക വസ്ത്രത്തിന്റെ ഭാഗമായിരുന്നുവെങ്കിലും, ഉത്തരീയഭക്തി പ്രചരിപ്പിക്കുന്നതിനായി ഏവർക്കും സൗകര്യപൂർവ്വം ധരിക്കുവാൻ ചെറിയ ഉത്തരീയം (വെന്തിങ്ങ ) സഭ അംഗീകരിച്ചു. 
    കർമല ഉത്തരീയം ധരിച്ച് വിശുദ്ധി കാത്തുസൂക്ഷിച്ച് മരിക്കുന്ന ആരും നിത്യനാശത്തിൽ നിപതിക്കുകയില്ലെന്നും, മരണശേഷമുള്ള ആദ്യ ശനിയാഴ്ച ശുദ്ധീകരണ സ്ഥലത്തുനിന്ന് അവരെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം ചെയ്തിട്ടുണ്ട്.

    1917 ഒക്ടോബർ 13 ന് ഫാത്തിമയിലെ അവസാന ദർശനത്തിൽ പരിശുദ്ധ മാതാവ് കർമലീത്ത വസ്ത്രം ധരിച്ചുകൊണ്ട് ഉത്തരീയം ജനങ്ങൾക്കു നേരെ നീട്ടിപ്പിടിച്ചിരിക്കുന്ന രീതിയിൽ കാണപ്പെടുകയും പരിശുദ്ധ ജപമാലയും കർമ്മല ഉത്തരീയവും ഒരിക്കലും വേർപെടുത്താനാ വാത്ത രക്ഷയുടെ ഉപകരണങ്ങളാണെന്ന്’ ദർശനം ലഭിച്ച ദൈവദാസി സിസ്റ്റർ ലൂസിക്ക് വെളിപ്പെടുത്തുകയും ചെയ്തു.
     

    കർമ്മലീത്ത മിഷനറി മാരുടെ വരവോടെ കേരളത്തിൽ രൂപപ്പെട്ട ഉത്തരീയ സഖ്യത്തിന്റെ പ്രവർത്തനങ്ങൾ 2023 ജൂലൈ 16ന് വല്ലാർപാടം ബസിലിക്ക ദൈവാലയത്തിൽ വച്ച് നവീകരിച്ച് പുനസ്ഥാപിക്കപ്പെട്ടു.
     കർമ്മല ഉത്തരീയം ധരിക്കുകയും ചുംബിക്കുകയും ചെയ്യുന്നവർക്ക് ഭാഗിക ദണ്ഡവിമോ ചനവും, തിരുനാൾ ദിനങ്ങളിൽ പൂർണ്ണ ദണ്ഡവിമോചനവും, മറ്റ് പ്രത്യേക കൃപകളും ആനുകൂല്യങ്ങളും സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്.
    പരിശുദ്ധ ജപമാല സഖ്യത്തിലും ഉത്തരീയ സഖ്യത്തിലും അംഗങ്ങളാ കുവാൻ വ്യക്തികളെയും ഇടവകകളെയും സ്നേഹപൂർവ്വം ഞാൻ ആഹ്വാനം ചെയ്യുന്നു. പരിശുദ്ധ അമ്മ നമ്മെ എല്ലാവരെയും എന്നും സംരക്ഷിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

    എനിക്ക് നിങ്ങളോടുള്ള പൈതൃക സ്നേഹത്തിന്റെ അടയാളമായി പിതാവിന്റേയും, പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമ ത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു.

    ജോസഫ് കളത്തിപ്പറമ്പിൽ
    വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!