നൈജീരിയ: എരുക്കു ബെനഡിക്ടൈന്‍ ആശ്രമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സന്യാസവൈദികനെ അക്രമികള്‍ വെടിവച്ചുകൊന്നു. മൃതശരീരം നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഒക്ടോബര്‍ 17 ന്് അക്രമികള്‍ തട്ടിക്കൊണ്ടുപോയത് മൂന്ന് സന്യാസവൈദികരെയായിരുന്നു. ഗോഡ്വിന്‍ എസെ, ആന്റണി എസെ, പീറ്റര്‍ ഒലെരവാജു എന്നിവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഇതില്‍ ഗോഡ്വിന്‍ എസെയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെടിവച്ചുകൊന്നതിന് ശേഷം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഗോഡ്വിന്‍ നൊവിസായിരുന്നു. മറ്റ് രണ്ടുവൈദികര്‍ ബെനഡിക്ടൈന്‍ മൊണാസ്ട്രിയിലെ പോസ്റ്റുലന്റസായിരുന്നു. ആന്റണി എസെയും പീറ്ററും കഴിഞ്ഞ ദിവസം മോചിതരായിരുന്നു. ഇ്‌രുവരുടെയും മോചനവാര്‍ത്ത അറിയിച്ച് രൂപത നന്ദി അറിയിക്കുകയും ചെയ്തിരുന്നു.