സ്ഥൈര്യലേപനത്തെയാണ് ക്രൈസ്തവപക്വതയുടെ കൂദാശയെന്ന് വിളിക്കാറുള്ളത്. സ്ഥൈര്യലേപനം സ്വീകരിക്കേണ്ട സമയം തിരിച്ചറിവിന്റെപ്രായം എന്നാണ് ലത്തീന്‍ പാരമ്പര്യത്തിലുള്ള വിശ്വാസം. എങ്കിലും ശരീരത്തിന്റെ പ്രായമല്ല ആത്മാവിന്റെ പ്രായം നിശ്ചയിക്കുന്നത്. ബാല്യത്തില്‍ പോലും മനുഷ്യന് ആധ്യാത്മികപക്വത നേടാന്‍ കഴിയും. കുട്ടികള്‍ തിരിച്ചറിവിന്റെ പ്രായത്തിലെത്തിയിട്ടില്ലെങ്കിലും മരണകരമായ അപകടത്തിലാണെങ്കില്‍ സ്ഥൈര്യലേപനം നല്കണം.
മാമ്മോദീസാ സ്വീകരിച്ചില്ലെങ്കിലും സ്ഥൈര്യലേപനംസ്വീകരിച്ചിട്ടില്ലാത്ത ഓരോ വ്യക്തിക്കുംസ്ഥൈര്യലേപനമെന്ന കൂദാശ സ്വീകരിക്കാം. സ്വീകരിക്കുകയും വേണം. മാമ്മോദീസാ, സ്ഥൈര്യലേപനം,കുര്‍ബാന എന്നിവ ഒന്നിച്ചുപോകുന്ന കൂദാശകളാകയാല്‍ സ്ഥൈര്യലേപനം യഥാസമയത്ത് സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് കടമയുണ്ട്. എന്തെന്നാല്‍ മാമ്മോദീസാ നിശ്ചയമായും സാധുവും ഫലദായകവുമാണെങ്കിലും സ്ഥൈര്യലേപനവും കുര്‍ബാനയും കൂടാതെ ക്രൈസ്തവപ്രാരംഭം അപൂര്‍ണ്ണമായി നിലനില്ക്കും.