ദൈവത്തിന്റെ ചിറകില്‍ കീഴില്‍ മാത്രമേ നമുക്ക്് സുരക്ഷിതത്വം അനുഭവിക്കാനാവൂ. ദൈവത്തിന്റെ ചിറകിന്‍ കീഴില്‍ നമുക്ക് സുരക്ഷിത്വം കി്ട്ടുന്ന മനോഹരമായ ഒരു പ്രാര്‍ത്ഥന സങ്കീര്‍ത്തനത്തിലുണ്ട. ഈ പ്രാര്‍ത്ഥനയില്‍ നമുക്ക് സുരക്ഷിത്വം കണ്ടെത്താം; ദൈവത്തിലും.
ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ. എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ. ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുത്തോട് വിളിച്ചപേക്ഷിക്കുന്നു. എനിക്ക് അപ്രാപ്യമായ പാറയില്‍ എന്നെ കയറ്റിനിര്‍ത്തണമേ. അങ്ങാണ് എന്റെ രക്ഷാകേന്ദ്രം. ശത്രുക്കള്‍ക്കെതിരെയുള്ള സുശക്തഗോപുരം. ഞാന്‍ അങ്ങയുടെ കൂടാരത്തില്‍ എന്നേക്കും വസിക്കട്ടെ. അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ.( സങ്കീ 61:1-4)