Sunday, February 15, 2026
spot_img
More

    ജീവന്റെ സംരക്ഷണത്തിനായി ഈ പ്രാര്‍ത്ഥന ചൊല്ലൂ

    സകലത്തിന്റെയും സ്രഷ്ടാവും നാഥനുമായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. മക്കള്‍ അവിടുത്തെ ദാനമാണെന്നും അമ്മയുടെ ഉദരത്തില്‍ രൂപ കൊള്ളുന്നതിന് മുമ്പ് തന്നെ അവരെ അവിടുന്ന് അറിയുന്നുവെന്നും വചനത്തിലൂടെ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ സത്യം ഗ്രഹിക്കാന്‍ എല്ലാ മനുഷ്യരെയും അവിടുന്ന് അനുഗ്രഹിക്കണമേ.

    സ്വാര്‍ത്ഥമോഹത്താലോ ജഡാഭിലാഷത്താലോ ധനമോഹത്താലോ ദൈവപരിപാലനയിലുളള വിശ്വാസരാഹിത്യത്താലോ ക്രൂരതയാലോ മാനസിക രോഗത്താലോ പൈശാചിക ബാധയാലോ വഞ്ചിതരാകുവാന്‍ ആരെയും അവിടുന്ന് അനുവദിക്കരുതേ. ജീവനോടുള്ള ആദരവും സ്‌നേഹവും എല്ലാ ഹൃദയങ്ങളിലും അവിടന്ന് നിറയ്ക്കണമേ. പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!