Sunday, February 15, 2026
spot_img
More

    മറിയത്തെ അനുഗമിക്കൂ, തെറ്റുപറ്റാതെ ജീവിക്കൂ

    വഴികാട്ടിക്ക് വഴിയറിയാമെങ്കില്‍ പിന്നാലെവരുന്നവര്‍ക്കും വഴിതെറ്റുകയില്ല. പരിശുദ്ധ അമ്മയെ വഴികാട്ടിയായി തിരഞ്ഞെടുക്കുകയാണെങ്കില്‍ നമുക്കൊരിക്കലും വഴിതെറ്റുകയില്ല.

    വിശുദ്ധ ബെര്‍ണാര്‍ഡ് പരിശുദ്ധ അമ്മയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അതാണ്. വിശുദ്ധന്റെവാക്കുകള്‍ ഇങ്ങനെയാണ്:

    മറിയത്തെ അനുഗമിച്ചാല്‍ നമുക്ക് തെറ്റുകയില്ല. അവളുടെ സഹായം യാചിക്കുമ്പോള്‍ നീ ഒരിക്കലും നിരാശനാവുകയില്ല. അവളെപറ്റി ചിന്തിച്ചാല്‍നിനക്ക് തെറ്റുപറ്റുകയില്ല. ഭയപ്പെടേണ്ടിവരുകയുമില്ല. അവള്‍ നിനക്ക് സമുദ്രതാരമെങ്കില്‍ നീ സുരക്ഷിതമായി തുറമുഖത്തെത്തും.’

    നമുക്ക് മറിയത്തെ അനുഗമിക്കാം.സുരക്ഷിതമായി സ്വര്‍ഗ്ഗതീരത്തെത്താം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!