Thursday, November 21, 2024
spot_img
More

    ഉത്കണ്ഠകളെ കീഴടക്കണോ..വിശുദ്ധ തോമസ് അക്വിനാസ് പറയുന്നതു കേള്‍ക്കൂ..

    ഉത്കണ്ഠകള്‍ ഇല്ലാത്തവരായി ആരും തന്നെയുണ്ടാവില്ല. അമേരിക്കയിലെ ഒരു കണക്കനുസരിച്ച് 30 ശതമാനം പേരും anxiety disorder അനുഭവിക്കുന്നവരാണ്. എന്നാല്‍ ഇത്തരം കണക്കുകള്‍ രൂപപ്പെടുന്നതിന് മുമ്പു തന്നെ ഉത്കണ്ഠകളെക്കുറിച്ചുളള ചിന്തകളും അതിനുള്ളപോംവഴികളും രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് ബൈബിള്‍.

    വിശുദ്ധ മത്തായിയുടെ സുവിശേഷം 6:25 ഉള്‍പ്പടെ പലയിടങ്ങളിലും ഉത്കണ്ഠാകുലരാകരുത് എന്ന് വ്യക്തമായി പറയുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് വിശുദ്ധ തോമസ് അക്വിനാസ് ഉത്കണ്ഠകളെ നേരിടാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
    ഉത്കണ്ഠകളെ കീഴടക്കാന്‍ പ്രധാനമായും നാം ചെയ്യേണ്ടത് ദൈവാശ്രയബോധത്തില്‍ കൂടുതല്‍ വളരുക എന്നതാണ്. നമ്മുടെ ജീവിതങ്ങളിന്മേലുള്ള ദൈവസംരക്ഷണയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുക എന്നതാണ്.

    ഇതിന് നമ്മെ ഏറ്റവും അധികം സഹായിക്കുന്നത് അനുദിനമുളളപ്രാര്‍ത്ഥനയില്‍ ആഴപ്പെടുക എന്നതാണ്. ജീവിതത്തെ മുഴുവനായും ദൈവകരങ്ങളിലേക്ക് സമര്‍പ്പിച്ചുകൊടുക്കുക. എന്റെ ദൈവമേ ഇന്നേദിവസം എന്റെ ജീവിതത്തില്‍സംഭവിക്കുന്നതെല്ലാം നീയറിഞ്ഞുതന്നെയാണെന്നും നിനക്ക് അതിന്മേല്‍ ഒരു പരിഹാരമുണ്ടെന്നും ഏറ്റുപറഞ്ഞുകൊണ്ടുളള സ്വയം വിട്ടുകൊടുക്കലാണ് അതില്‍ പ്രധാനമായും വേണ്ടത്.

    മനസ്സില്‍ ദൈവചിന്ത നിറയ്ക്കുക. സത്യത്തെക്കുറിച്ചുള്ളചിന്തകളും. അതുപോലെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക. പരിശുദ്ധാത്മാവ് നമ്മെ വഴിനയിക്കുമ്പോള്‍ നാം ഒന്നിനെയോര്‍ത്തും ഉത്കണ്ഠാകുലരാകുകയില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!