എപ്പോഴാണ് നാം കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നത്? നമ്മുടെ ജീവിതത്തിലെ നിസ്സഹായതകളില്‍, അത്യാവശ്യഘട്ടങ്ങളില്‍, സങ്കടങ്ങളില്‍,പരാജയങ്ങളില്‍..,അപ്രതീക്ഷിതമായ ദുരന്തങ്ങളില്‍#.. അതിനപ്പുറം ജീവിതത്തിലെ എല്ലാ അവസ്ഥകളിലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരല്ല നമ്മളില്‍ ഭൂരിപക്ഷവും. എന്നാല്‍ രാവും പകലും ഭേദമന്യേ നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാകേണ്ടതുണ്ട്. സങ്കീര്‍ത്തനകാരനെപോലെ..
86 ാം സങ്കീര്‍ത്തനം മൂന്നാംവാക്യത്തില്‍ സങ്കീര്‍ത്തനകാരന്‍ പറയുന്നത് ഇങ്ങനെയാണ്, ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അതെ ദിവസം മുഴുവന്‍ നാം കര്‍ത്താവിനെവിളിച്ചപേക്ഷിക്കുന്നവരായി മാറേണ്ടിയിരിക്കുന്നു. അതോടൊപ്പം നാം എന്താണ് വിളിച്ചപേക്ഷിക്കേണ്ടത് എന്നുകൂടി ചിന്തിക്കണം. അതും സങ്കീര്‍ത്തനത്തില്‍ പറയുന്നുണ്ട്, കര്‍ത്താവേ എന്നോട് കരുണ കാണിക്കണമേ.
എന്റെ ജീവനെ രക്ഷിക്കണമേ.
അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ..
നമുക്ക് എല്ലാ ദിവസവും ഈ സങ്കീര്‍ത്തനവചനങ്ങള്‍ ഏറ്റുചൊല്ലി കര്‍ത്താവിനെ വിളിച്ചപേക്ഷിക്കാം.