വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. 56 വര്‍ഷം പഴക്കമുള്ള മരമാണ് ഇത്. മുറിച്ചുകളയാന്‍ അധികാരികള്‍ തീരുമാനിച്ച മരമാണ് വത്തിക്കാനിലെ ക്രിസ്തുമസ് മരമായി മാറിയിരിക്കുന്നത്. 28 മീറ്റര്‍ ഉയരമുണ്ട് ട്രീക്ക്.
ആഘോഷങ്ങള്‍ക്ക് ശേഷം ക്രിസ്തുമസ് ട്രീ നശിപ്പിക്കാതെ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളായി മാറ്റാനാണ് വത്തിക്കാന്റെ തീരുമാനം.