നാളെ മുതല്‍ തിരുപ്പിറവിയുടെ ദിവസങ്ങൡലേക്ക് നാം പ്രവേശിക്കുകയാണല്ലോ? ലോകം മുഴുവനുമുള്ള കത്തോലിക്കാവിശ്വാസികള്‍ തിരുപ്പിറവിയെ വരവേല്ക്കുന്നത് വിശുദ്ധ ആന്‍ഡ്രുവിന്‌റെ ക്രിസ്തുമസ് നൊവേന ചൊല്ലിക്കൊണ്ടാണ്. ആന്‍ഡ്രൂവിന്‌റെ തിരുനാള്‍ ദിനമായ നവംബര്‍ 30 നാണ് ഇത് തുടങ്ങുന്നത്. മനോഹരമായ ഒരുപ്രാര്‍ത്ഥനയാണ് ഇത്. തിരുപ്പിറവിയുടെ എല്ലാ സൗന്ദര്യവും ഈ പ്രാര്‍ത്ഥനയില്‍ അടങ്ങിയിട്ടുണ്ട്.
ദൈവപുത്രന്‍ ജനിച്ച ഈ നിമിഷവും മണിക്കൂറും ഏറ്റവും അനുഗ്രഹീതമാകട്ടെ. പാതിരാത്രിയില്‍ ബദ്‌ലഹേമില്‍ തുളച്ചുകയറുന്ന തണുപ്പില്‍ ദൈവപുത്രന്‍ ജനിച്ച ഈ നിമിഷവും മണിക്കൂറും ഏറ്റവും അനുഗ്രഹീതമാകട്ടെ. രക്ഷകനായ യേശുവിന്റെയും അവിടുത്തെ അമ്മയായ അനുഗ്രഹീതയായ മറിയത്തിന്റെയും നാമത്തില്‍ എന്റെ ദൈവമേ എന്റെ ഈ പ്രാര്‍ത്ഥന കേള്‍ക്കുകയും എന്റെ ഈ ആഗ്രഹം സാധിച്ചുതരുകയും ചെയ്യണമേ ആമ്മേന്‍.
ഈ പ്രാര്‍ത്ഥനയുടെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല, എങ്കിലും അയര്‍ലണ്ടിലാണ് ഈ പ്രാര്‍ത്ഥന രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്.