Thursday, November 21, 2024
spot_img
More

    സമ്പത്തിനോട് ആഗ്രഹമുള്ളവന്റെ പ്രത്യേകതയെന്താണെന്ന് അറിയാമോ?

    സമ്പത്തിനോട് ആഗ്രഹമുള്ള ഒരുവന്‍ ഒരിക്കലും സംതൃപ്തനാകുന്നില്ല. എത്ര കൂടുതല്‍ സമ്പാദിക്കുന്നുവോ അയാളുടെ അത്യാഗ്രഹം അത്ര കണ്ടു വര്‍ദ്ധി്ച്ചുകൊണ്ടേയിരിക്കും. ദാഹം ശമിപ്പിക്കുന്നതിന് മുമ്പ് നീരുറവയുടെ സമീപത്തു നിന്ന് ഒരുവനെ ബലമായി പിടിച്ചുമാറ്റിയാല്‍ അയാളുടെ ദാഹം വര്‍ദ്ധിക്കുന്നതുപോലെയാണത്. ഫിലോകാലിയ എന്ന പുസ്തകത്തിലാണ് ഇക്കാര്യംപറഞ്ഞിരിക്കുന്നത്.ഇന്ന് നമുക്ക്ചുറ്റിനുമുളള മനുഷ്യരെ നിരീക്ഷിച്ചാല്‍ ഇത് ശരിയാണെന്ന് മനസ്സിലാകും.

    ദരിദ്രനോ ഇടത്തരക്കാരനോ അല്ല പണത്തോട് അത്യാഗ്രഹമുള്ളത്. സമ്പന്നര്‍ക്കാണ്. ദരിദ്രനും ഇടത്തരക്കാരനും അവരുടെ അനുദിന ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാനും പട്ടിണി കിടക്കാതിരിക്കാനും കടം വീട്ടാനുമാണ് പണം ആവശ്യമായിരിക്കുന്നത്.

    പക്ഷേ സമ്പന്നരാകട്ടെ ബാങ്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കാനും താന്‍ പണക്കാരനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുമായിട്ടാണ് കൂടുതല്‍ അത്യാഗ്രഹത്തോടെ പണം സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. പണം വേണം. എന്നാല്‍ പണം നമ്മളെ ഭരിക്കാതിരിക്കട്ടെ. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരില്‍നിന്ന് പണമുണ്ടായിട്ടും ഒഴിഞ്ഞുമാറാതിരിക്കട്ടെ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!