പാലാ:പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. പേജിന്റെ സ്റ്റാറ്റസായി അശ്ലീല പോസ്റ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പേജിലെ പോസ്റ്റുകള്‍ക്ക് രൂപത്ക്ക് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്ന് മുഖ്യവികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ച് സൈബര്‍ പോലീസ് അന്വേഷണംആരംഭിച്ചു. കഴിഞ്ഞ വര്‍ഷം രൂപതയുടെ യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.