വീട്ടില്‍ മൂന്നുപേരെ ഉള്ളൂവെങ്കില്‍ മുപ്പതുപേര്‍ക്ക് താമസിക്കാവുന്ന വീട് വയ്ക്കരുത്. വചനം പറയുന്നു വീടോട് വീടു ചേര്‍ത്ത്,വ യലോട് വയല്‍ ചേര്‍ത്ത് മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധത്തില്‍ അതിന്റെ മധ്യത്തില്‍ തനിച്ച് വസിക്കുന്നവര്‍ക്ക് മഹാദുരിതം എന്നാണ്. ദുരിതം വരാനുള്ള ഒരു കാരണം ഇതാണ്. മുട്ടുകുത്തി കുമ്പസാരിക്കുമ്പോള്‍ കുമ്പസാരക്കൂട്ടില്‍ ഇങ്ങനെ പറയണം, അറിവില്ലാതെ മണിമാളികകള്‍ കെട്ടിയുണ്ടാക്കിയിട്ടുണ്ട്.
ഇത് വൈദികമന്ദിരത്തിനും മെത്രാസനമന്ദിരത്തിനും മാര്‍പാപ്പയുടെ മന്ദിരത്തിനും എന്റെ മന്ദിരത്തിനും ബാധകമാണ്. സഭാപ്രസംഗകന്‍ എട്ടാം അധ്യായം പത്താം വാക്യം പറയുന്നു കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴുന്നു. ചുമരു പൊളിക്കുന്നവന് പാമ്പുകടിയേല്ക്കും.
എന്താണ് ചുമര്? നമ്മള്‍ എന്തു കാര്യം ചെയ്താലും അതിന് ദൈവം ആഗ്രഹിക്കുന്ന അതിര്‍ത്തിയുടെ പേരാണ് ചുമര്. വീടുവയ്ക്കുമ്പോള്‍, സ്ഥാപനം പണിയുന്ന സമയത്ത് അതിന്റെ ആവശ്യമെന്താണെന്ന് മനസ്സിലാക്കുക. ആവശ്യത്തില്‍ കൂടുതല്‍ പണിയാതിരിക്കുക. നമ്മുടെ ആഗ്രഹമനുസരിച്ച് ചുമരു പൊളിച്ചാല്‍ പാമ്പ് കടിക്കും. പാമ്പുകടിക്കുക,കടം കയറുക എന്നതിന് ഹീബ്രു ഭാഷയില്‍ ഒരേ വാക്കാണ് ഉപയോഗിക്കുന്നത്. അറിവില്ലാത്തകാലത്ത് മണിമാളിക പണിതു. ഇപ്പോഴത് പൊളിച്ചുകളയാന്‍ പറ്റുമോ ഇല്ല. അതിന് പകരം ചെയ്യേണ്ടത് കര്‍ത്താവിന്റെ സന്നിധിയില്‍ മാ പ്പ് ചോദിക്കുകയാണ്.
ദൈവമേ അറിവില്ലാതെ, ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്തുപോയി. ഉപയോഗമില്ലാത്ത സാധനങ്ങള്‍ മുഴുവന്‍ വീട്ടില്‍ നിന്ന് കണ്ടെടുത്ത് അത് വീട്ടില്‍ നിന്ന് ഒഴിവാക്കുക. അപ്പോള്‍ മുതല്‍ നിങ്ങളുടെ വീട്ടില്‍ അനുഗ്രഹം വന്നുകയറാന്‍ തുടങ്ങും.
മാരുതി 800 ആവശ്യമുള്ളവര്‍ ബെന്‍സ് വാങ്ങിക്കരുത്. ആവശ്യമുള്ളത് വാങ്ങിക്കുക.പാവപ്പെട്ടവന് കൊടുക്കുക.