മക്കളെയോര്‍ത്ത് വേദന തിന്നുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. പലവിധ കാരണങ്ങളാലാണ് മാതാപിതാക്കള്‍ ഈ വേദന അനുഭവിക്കുന്നത്. മക്കളുടെ ദുര്‍ന്നടത്തം മുതല്‍ അവരുടെ പഠനകാര്യങ്ങളിലുള്ള പ്രയാസങ്ങള്‍, ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പലതരം കാരണങ്ങള്‍വരെ ഇതിനായി കണ്ടെത്താവുന്നതാണ്. അത്യന്തം നിസ്സഹായവും ദയനീയവുമായ ഈ അവസ്ഥയിലാണ് ഷെക്കെയ്‌ന ന്യൂസില്‍ ബ്ര.സന്തോഷ് കരുമത്ര നയിക്കുന്ന മോണിക്ക പ്രയര്‍ ശ്രദ്ധേയമാകുന്നത്.
വിശുദ്ധ അഗസ്റ്റ്യന്റെ മാനസാന്തരത്തിന് വഴിയൊരുക്കിയത് അമ്മയായ മോണിക്കയുടെ പ്രാര്‍ത്ഥനയായിരുന്നു. ഈ ഒരു സത്യത്തെ അനാവരണം ചെയ്യുന്നതുകൊണ്ടാണ് ഈ ശുശ്രൂഷയ്ക്ക് മോണിക്കപ്രയര്‍ എന്ന് നാമകരണം നല്കിയിരിക്കുന്നത്.
ഷെക്കെയ്‌ന ന്യൂസില്‍ ഡിസംബര്‍ 20 ബുധനാഴ്ച രാത്രി 9 മണി മുതല്‍ രാത്രി 10.30 വരെയാണ് ഈ ശുശ്രൂഷ. മക്കളെ പ്രതി വേദന അനുഭവിക്കുന്ന മാതാപിതാക്കള്‍ക്ക് 9495219811 എന്ന വാട്സാപ്പ് നമ്പര്‍ വഴി പ്രാര്‍ത്ഥനാവശ്യങ്ങള്‍ അറിയിക്കാവുന്നതാണ്.