Wednesday, April 30, 2025
spot_img
More

    ആത്മീയകാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഭൗതികനന്മകളും കൈവരും: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

    ഭൗതികനന്മകള്‍ ലഭിക്കുന്നതിനും ഭൗതികമായി അനുഗ്രഹിക്കപ്പെടുന്നതിനും വേണ്ടിയാണ് ഭൂരിപക്ഷവും പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ഭൗതികനന്മകള്‍ക്കുവേണ്ടിയല്ല നാം പ്രാര്‍ത്ഥിക്കേണ്ടതെന്നും മറിച്ച് ആത്മീയനന്മകള്‍ക്കുവേണ്ടിയാണെന്നും വ്യക്തമാക്കുകയാണ് വചനപ്രഘോഷകനായ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍. അച്ചന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

    എനിക്ക് മനസ്സിലായിട്ടുള്ള കാര്യം നമ്മള്‍ ഒരു ഭൗതികകാര്യവും ചോദിക്കണമെന്നില്ല മനസ്സില്‍ ഒരാഗ്രഹമായിട്ട് അത് സൂക്ഷിച്ചാല്‍ മതി. ചോദിക്കേണ്ടത് ആത്മീയനന്മകളാണ്. ആത്മീയകാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഭൗതികകാര്യങ്ങള്‍ ചോദിക്കേണ്ടിവരില്ല. അതാണ് അതിന്‌റെ രഹസ്യം. ആത്മീയകാര്യങ്ങള്‍ ചോദിച്ചുനോക്കുക. ഒരു പരീക്ഷണാടിസ്ഥാനത്തില്‍ മതി.

    കര്‍ത്താവേ എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേയെന്ന് ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം പ്രാര്‍ത്ഥിക്കുക. ഓരോ നോമ്പെടുക്കുമ്പോഴും ഇങ്ങനെ ഓരോരോ നിയോഗങ്ങള്‍ സമര്‍പ്പിക്കുക. അങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ അതായത് ആത്മീയനന്മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഭൗതികകാര്യങ്ങളിലും ദൈവത്തിന്റെ ഇടപെടലുണ്ടാകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!