വീണ്ടും ഒരു പുതുവര്‍ഷം കൂടി. നമുക്കിടയില്‍ , നമുക്കൊപ്പം ഉണ്ടായിരുന്ന പലരും കഴിഞ്ഞവര്‍ഷം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയെങ്കിലും നാം ബാക്കിയായിരിക്കുന്നു. പുതിയൊരു വര്‍ഷംക ൂടി സ്വന്തമാക്കാന്‍,പുതിയ ചില അനുഭവങ്ങൡലൂടെ കടന്നുപോകാന്‍ ദൈവം നമുക്ക് അവസരം നല്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ പുതുവര്‍ഷം മറ്റേതൊരു ദിവസവും പോലെ വെറുതെകടന്നുപോകാനുള്ളവയല്ല.
ക്രൈസ്തവരെന്ന നിലയില്‍ നമുക്ക് ഈ വര്‍ഷത്തെ പ്രത്യേകമായിസ്വീകരിക്കാനുള്ള കടമയുണ്ട്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഘടകം പ്രതീക്ഷയായിരിക്കണം, പ്രത്യാശയായിരിക്കണം.
ലൗകികമായ പ്രത്ീക്ഷയോ പ്രത്യാശയോ അല്ല നാം വച്ചുപുലര്‍ത്തേണ്ടത്. മറി്ച്ച് ദൈവികമായ പ്രത്യാശയായിരിക്കണം. ദൈവത്തില്‍ അടിയുറച്ചുകൊണ്ടുള്ള പ്രതീക്ഷയായിരിക്കണം. ദൈവം വചനങ്ങളിലൂടെ നമുക്ക് നല്കിയിരിക്കുന്ന വാഗ്ദാനങ്ങളില്‍ പ്രത്യാശയര്‍്പ്പിച്ചുകൊണ്ടുളളതായിരിക്കണം. നമ്മെപുതുസൃഷ്ടിയാക്കുമെന്നാണ് ദൈവത്തിന്റെ വാഗ്ദാനം. നമുക്ക് ശുഭകരമായ ഭാവി നല്കുമെന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്നതാണ് അവിടുത്തെ വാക്ക്. ആ വാക്കുകളില്‍ പ്രത്ീക്ഷയര്‍പ്പിച്ചുകൊണ്ടായിരിക്കണം നാം മുന്നോട്ടുപോകേണ്ടത്. വിശ്വാസമാണ് മറ്റൊരുഘടകം.
ദൈവത്തില്‍ന ാം വിശ്വസിക്കണം. അവിടുത്തെ കരുണയില്‍ വിശ്വസിക്കണം. ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കണം. ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് ചരിക്കാന്‍ അവിടുന്ന് കൂടെയുണ്ടെന്ന് വിശ്വസിക്കണം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നമുക്ക് കരുത്തുകിട്ടുന്നത് ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുമ്പോഴാണ്.
അതെ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചും പ്രത്യാശയര്‍പ്പിച്ചും നമുക്ക് പുതുവര്‍ഷത്തെ വരവേല്ക്കാം. എല്ലാം അവിടുന്ന് നന്മയ്ക്കായിപരിണമിപ്പിക്കുമെന്ന് ഉത്തമബോധ്യത്തോടെ നമുക്ക് പുതുവര്‍ഷത്തെ സ്വീകരിക്കാം.
മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്കെല്ലാം പുതുവത്സരാംശംസകള്‍