Monday, December 23, 2024
spot_img
More

    എന്തുകൊണ്ടാണ് യേശുനാമത്തിന്റെ തിരുനാള്‍ ജനുവരി മൂന്നിന് ആഘോഷിക്കുന്നത്?

    തിരുസഭയില്‍ ജനുവരി മൂന്നാം തീയതിയാണ് യേശുനാമത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ക്രിസ്തുമസിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ തിരുനാള്‍. ഈശോയുടെ ഛേദനാചാരമാണ് ഈ ദിവസം അനുസ്മരിക്കുന്നത്. ജനനത്തിന്റെ എട്ടാം ദിവസമാണ് ഈ ചടങ്ങ് നടന്നതെന്ന് ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. യഹൂദപാരമ്പര്യമനുസരിച്ചായിരുന്നു ഈ കര്‍മ്മം നടന്നത്.

    1962 ന് മുമ്പ് ജനുവരി ഒന്നാം തീയതിയായിരുന്നു ഈ തിരുനാള്‍ ആചരിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യേശുനാമത്തിന്റെ തിരുനാള്‍ ദനഹാ കഴിഞ്ഞ് രണ്ടാം ഞായറാഴ്ചയാണ് ആചരിച്ചിരുന്നത്. 20 ാം നൂറ്റാണ്ട് ആയപ്പോാള്‍ ജനുവരി രണ്ടിനും അഞ്ചിനും ഇടയിലുള്ള ഞായറിലേക്ക് ആചരണം മാറി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം ജനുവരി രണ്ടിലേക്ക് ആ തിരുനാള്‍ വീണ്ടും മാറ്റി. എന്നാല്‍ 2002 ല്‍ ജനുവരി മൂന്നായി അത് സ്ഥിരപ്പെടുത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!