വ്യക്തിപരമായും കുടുംബപരമായും ജീവിതത്തിലെ പീഡാനുഭവങ്ങള്‍ ആരംഭിക്കുന്നത് വഞ്ചനയില്‍ നിന്നാണ്. എവിടെയൊക്കെ ആളുകള്‍ സത്യസന്ധതയില്ലാതെ പെരുമാറിത്തുടങ്ങുന്നു. ദേഹോപദ്രവങ്ങളില്‍ നിന്നല്ല മനുഷ്യന്റെ പീഡാസഹനങ്ങള്‍ ആരംഭിക്കുന്നത്. മറിച്ച് ചതിയില്‍ നിന്നാണ്. ചതി സംഭവിക്കുന്നത് സത്യസന്ധതയില്ലാതെ പെരുമാറിത്തുടങ്ങുമ്പോഴാണ്. ഭാര്യ അറിയാതെ ഭര്‍ത്താവിനും ഭര്ത്താവ് അറിയാതെ ഭാര്യയ്ക്കും ചില രഹസ്യബന്ധങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരു കുടുംബത്തില്‍ പീഡാനുഭവങ്ങള്‍ ആരംഭിക്കുന്നു.
ചതിയാണ് അവിടെ നടക്കുന്നത്. ഭര്‍ത്താവറിയാതെ ഭാര്യയ്ക്ക് ചില രഹസ്യബന്ധങ്ങള്‍ ആരംഭിച്ചുതുടങ്ങുന്നു. ചതിയാണ് അവിടെ നടക്കുന്നത്. ആ ചതിയിലാണ് ഒരു കുടുംബത്തിന്റെ കാല്‍വരി കയറ്റം ആരംഭിക്കുന്നത്. സത്യസന്ധതയില്ലാത്ത സമീപനങ്ങളില്‍ നിന്നാണ് പീഡാനുഭവങ്ങളുടെ യാത്രകള്‍ ആരംഭിക്കുന്നത്. യേശുവില്‍ നിന്ന് അകലാന്‍ തുടങ്ങുന്നതിന്റെ ആദ്യത്തെ സ്റ്റെപ്പും വഞ്ചനയാണ്. സത്യസനധതയില്ലായ്മയാണ്.
ഈശോയുമായുള്ള ബന്ധത്തില്‍ നേര് നഷ്ടപ്പെടുന്നു. വിശ്വസ്തതയ്ക്ക് കുറവു വരുന്നു, വഞ്ചകന്‍ പതുക്കെ തലപൊക്കിത്തുടങ്ങുകയാണ്.