പ്രാര്‍ത്ഥനയെന്നാല്‍ ദൈവാരാധനയും ദൈവസ്വരം ശ്രവിക്കാന്‍ ഒരുങ്ങലുമാണ്. പ്രാര്‍ത്ഥനയ്ക്ക് ഏറ്റം നല്ല സമയവും സ്ഥലവും നിശ്ചയിക്കുക. വെറുതെ ഓടിവന്ന് ഒരു മുറിയില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിക്കാന്‍ നോക്കിയാല്‍ പലവിചാരം, അസ്വസ്ഥത, മടുപ്പ് ഇവയെല്ലാം അനുഭവപ്പെടാം.
കുടുംബപ്രാര്‍ത്ഥന തുടങ്ങുന്നതിന് മുമ്പ് ഉത്തരവാദിത്തമുളള ഒരാള്‍ കുടുംബം മുഴുവനും വേണ്ടി ഏതാനും സമയം കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവേ, ഞങ്ങളുടെ കുടുംബാംഗങ്ങളുടെ പാപം ക്ഷമിക്കണമേ.
ഇന്നത്തെ കുടുംബപ്രാര്‍ത്ഥനയെ അനുഗ്രഹിക്കണമേ. പ്രാര്‍ത്ഥന നടത്തുന്ന മുറിയെ തിരുരക്തത്താല്‍ അഭിഷേകം ചെയ്യണമേ എന്നിങ്ങനെ മാധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിച്ചാല്‍ അസ്വസ്ഥതകള്‍ മാറിപ്പോവുകയും പ്രാര്‍ത്ഥന കൂടുതല്‍ ദൈവാനുഭവമുള്ളതാകുകയുംചെയ്യും.