Friday, December 27, 2024
spot_img
More

    നിരാശാജനകമായ സാഹചര്യങ്ങളിലും പ്രതീക്ഷയറ്റ അവസരങ്ങളിലും ഈ വചനത്തില്‍ ശക്തിസംഭരിക്കൂ..

    നിരാശാജനകമായ ജീവിതസാഹചര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. പ്രതീക്ഷയറ്റ അനുഭവങ്ങളും കുറവല്ല. ദൈവം കൈവിട്ടുവെന്നും പ്രാര്‍ത്ഥനകള്‍ക്ക് ഫലമില്ലെന്നുമൊക്കെ തോന്നിപ്പോകുന്ന ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങള്‍. ഇവയൊക്കെ മനുഷ്യസഹജവും സാധാരണവുമാണെന്നേ പറയാന്‍ കഴിയൂ.

    എന്നാല്‍ ഇത്തരം നിരാശതകളില്‍കുടുങ്ങി കിടക്കാനുള്ളവരല്ല നമ്മള്‍. അടിയുറച്ച ദൈവവിശ്വാസവും ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നുള്ള ഉറച്ച ബോധ്യവുമാണ് നമ്മെ ഇവിടെ തുണയ്ക്കുന്നത്. അതിനേറെ സഹായിക്കുന്നതാണ് തിരുവചനം. തിരുവചനത്തിലെ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകളാണ്. അവയ്ക്ക് ശക്തിയുണ്ട്. അതുകൊണ്ട് നിഷേധാത്മകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദൈവശക്തിയില്‍ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് നമുക്ക് ഈ വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കാം.

    രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാകാത്ത വിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല( ഏശ 59:1)

    ദൈവമേ നിന്റെ കരം കുറുകിപ്പോയിട്ടില്ലെന്നും നിന്റെ കാതുകള്‍ക്ക് മാന്ദ്യംസംഭവിച്ചിട്ടില്ലെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും മേല്‍ അങ്ങ് അത്ഭുതംപ്രവര്‍ത്തിക്കണമേ ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!