ദൈവത്താല്‍ രക്ഷിക്കപ്പെട്ടവരാണ് നമ്മളെന്നും ദൈവത്തിലായിരിക്കണം നമ്മുടെ ശരണമെന്നും തിരുവചനം നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ദൈവാശ്രയബോധം നഷ്ടപ്പെട്ടവരായി നാം മാറാറുണ്ട്. ജീവിതം പ്രതീക്ഷിച്ചതുപോലെ എളുപ്പമല്ലാതാകുമ്പോഴും ആശകള്‍ നിരാശകളിലേക്ക് വഴിമാറുമ്പോഴും പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതാകുമ്പോഴും ഒക്കെ നമ്മുക്ക് ദൈവത്തിലുള്ള ആശ്രയത്വം നഷ്ടമാകാറുണ്ട്.
അവിടുത്തെ കരുണ നിത്യകാലവും നമ്മുടെ കൂടെയുണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഏതവസ്ഥയിലും ദൈവാശ്രയബോധത്തോടെ ജീവിക്കാനും ദൈവത്തിന്റെ കരത്തില്‍ നിന്ന് പിടി വിടാതിരിക്കാനും താഴെപ്പറയുന്ന തിരുവചനങ്ങള്‍സഹായിക്കും, നമുക്ക് ഈ തിരുവചനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ദൈവാശ്രയബോധം നഷ്ടമാകുന്ന വേളകളില്‍ ഈ വചനങ്ങള്‍ നമ്മോട് തന്നെ ഏറ്റുപറഞ്ഞ് ശക്തിപ്രാപിക്കുകയും ചെയ്യാം.
യേശുക്രി്‌സ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.( ഹെബ്രാ 13:8)
അവന്റെ ഇഷ്ടത്തിന് അനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍ അവിടുന്ന് നമ്മുടെ പ്രാര്‍്ഥന കേള്‍ക്കും എന്നതാണ് നമ്മുക്ക് അവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടന്ന് കേള്‍ക്കുന്നെന്ന് നമുക്കറിയാമെങ്കില്‍ നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്ന് നമുക്ക് അറിയാം( 1 യോഹ 5:14,15)
കര്‍ത്താവ് മര്‍ദ്ദിതരുടെ ശക്തിദുര്‍ഗ്ഗമാണ്, കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും. അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു. കര്‍ത്താവേ അങ്ങയെ അന്വേഷിച്ചവരെ അ്ങ്ങ് ഉപേക്ഷിച്ചിട്ടില്ല.( സങ്കീര്‍ 9:9-10)