ദൈവത്തോട് ചേര്‍ന്നുനിന്നില്ലെങ്കിലും ദൈവം ചേര്‍ന്നുനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ദൈവം ചേര്‍ന്നുനില്ക്കുമ്പോള്‍ അനുഗ്രഹമുണ്ടാകുംഎന്നതു തന്നെ ഇതിന് കാരണം. എന്നാല്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കണമെന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. മാത്രവുമല്ല യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ദൈവത്തോട് ചേര്‍ന്നുനില്ക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ വളരെ അത്യാവശ്യമാണെന്നും ഇവിടെ പറയുന്നുണ്ട്.
പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
എളിമയുള്ളവര്‍ക്കേ അവനവനെ ആത്മാര്‍ത്ഥയോടെ നിരീക്ഷിക്കാന്‍ സാധിക്കൂ. അവന് ദൈവത്തോട് പാപങ്ങള്‍ ഏറ്റുപറയാന്‍ സാധിക്കും. തനിയെ ജയിക്കാനാവില്ലെന്നും ദൈവത്തില്‍ മാത്രമാണ് വിജയമെന്നും അവന്‍ അറിയുന്നുണ്ട്. ദൈവത്തോട് കൂടുതല്‍ ചേര്‍ന്നു ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിശ്ചയമായും ഏവരും ഇതുപോലെ ചെയ്യണം. അല്ലാത്തപക്ഷം ദൈവത്തെ സ്‌നേഹിക്കുന്നതില്‍ നിന്നും ജീവിക്കേണ്ടതുപോലെ ജീവിക്കുന്നതില്‍ നിന്നും നിങ്ങളെ അകറ്റിനിര്‍ത്തുന്ന അഹങ്കാരത്തെയും സ്വാര്‍ത്ഥതയെയും അതിലടങ്ങിയിരിക്കുന്ന തടസ്സങ്ങളോടൊപ്പം നീക്കം ചെയ്യാനാകുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം?