ലൂസിയാന: സൗത്ത് ഈസ്‌റ്റേണ്‍ ലൂസിയാനയിലെ ഹൗമ തായ് ബോഡക്‌സ് രൂപതാധ്യക്ഷന്‍ ബിഷപ് മാരിയോ ഡോര്‍സോണ്‍വില്ലെ ദിവംഗതനായി. 63 വയസായിരുന്നു.അപ്രതീക്ഷിതമായിട്ടായിരുന്നു ദേഹവിയോഗം. അതുകൊണ്ടുതന്നെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. അടുത്തകാലത്തായി ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും വിയോഗം അപ്രതീക്ഷിതമായിരുന്നു.
2023 ഫെബ്രുവരി 1 ാം തീയതിയായിരുന്നു മെത്രാനായുള്ളസ്ഥാനാരോഹണം നടന്നത്. മാര്‍ച്ച് 29 നായിരുന്നു മെത്രാഭിഷേകച്ചടങ്ങ്.