Saturday, March 15, 2025
spot_img
More

    പ്രാര്‍ത്ഥനയുടെ വര്‍ഷം 2025 ലെ ജൂബിലിക്കുള്ള തയ്യാറെടുപ്പ്

    വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനാവര്‍ഷം 2025 ലെ ജൂബിലിക്കുള്ള തയ്യാറെടുപ്പിന് വേണ്ടി വിനിയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനുവരി 21 മുതല്ക്കാണ് ഇയര്‍ ഓഫ് പ്രെയര്‍ ആരംഭിച്ചത്. വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും സഭാത്മകമായ ജീവിതത്തിനും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത പാപ്പ എടുത്തുപറഞ്ഞു. ജൂബിലിയോട് അനുബന്ധിച്ച് ഹോളി ഡോര്‍ അടുത്ത നാളില്‍ തന്നെ തുറന്നുകൊടുക്കും. പ്രതീക്ഷയുടെ അടയാളമായി ഈ വാതിലിലൂടെ കടക്കാന്‍ 35 മില്യന്‍ ആളുകള്‍ വത്തിക്കാനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    2025 ലെ ജൂബിലി വര്‍ഷം ആരംഭിക്കുന്നത് 2024 ഡിസംബര്‍ 24 മുതല്‍ 2026 ജനുവരി ആറുവരെയാണ്. ജൂബിലി വര്‍ഷാചരണത്തിന് ബൈബിള്‍ അടിസ്ഥാനമുണ്ട്. 1300 ല്‍ പോപ്പ് ബോണിഫസ് എട്ടാമന്‍ മാര്‍പാപ്പയാണ് ജൂബിലി വര്‍ഷത്തിന് തുടക്കമിട്ടത്. ജൂബിലിവര്‍ഷത്തില്‍ ഹോളി ഡോര്‍സ് പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവയാണ്.

    സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, റോമിലെ ഇതര മേജര്‍ ബസിലിക്ക എന്നിവിടങ്ങളിലെ അടഞ്ഞുകിടക്കുന്ന വാതിലുകള്‍ ഇതോട് അനുബന്ധിച്ച് തുറന്നിടും. പ്രതീകാത്മകമാണ് ഈ വാതില്‍. ദണ്ഡവിമോചനവും ഇതുവഴി ലഭിക്കും. അസാധാരണ ജൂബിലി വര്‍ഷങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്്. കരുണയുടെ വര്‍ഷവും വിശ്വാസവര്‍ഷവും ഇതില്‍ പെടുന്നു. രണ്ടായിരമാണ്ട് മഹാജൂബിലി വര്‍ഷമായി ആചരിച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!