ബൈബിളില്‍ അനേകം പുസ്തകങ്ങളുണ്ടെന്ന് നമുക്കറിയാം. എല്ലാ പുസ്തകങ്ങള്‍ക്കും അതിന്റേതായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. എങ്കിലും പ്രാര്‍ത്ഥനാസംബന്ധിയായ കാര്യങ്ങളില്‍ നമുക്കതില്‍ ഒരു പുസ്തകം ഏറെ പ്രധാനപ്പെട്ടതാണ്. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നതിലാണ് ഈ പുസ്തകം നമുക്ക് മാര്‍ഗ്ഗദര്‍ശിയാകുന്നത്. ഏതാണ് ആ പുസ്തകം എന്നല്ലേ..സങ്കീര്‍ത്തനം.
സങ്കീര്‍ത്തനത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത് വിവിധപ്രാര്‍ത്ഥനകള്‍ മാത്രമല്ല വിവിധ പ്രാര്‍ത്ഥനകളുടെ രൂപങ്ങള്‍ കൂടിയുമാണ്. പ്രാര്‍ത്ഥനയുടെ മാസ്റ്റര്‍വര്‍ക്കാണ് സങ്കീര്‍ത്തനം. ഇതില്‍ നമുക്ക് കാണാന്‍ കഴിയുന്ന മറ്റൊരു പ്രത്യേകത ഇതില്‍ കൂടുതല്‍ സ്തുതികളാണ് എന്നതാണ്. ദൈവത്തെ സ്തുതിക്കലാണ്‌സങ്കീര്‍ത്തനം. യഥാര്‍ത്ഥത്തില്‍ ഇതിലെപ്രാര്‍ത്ഥനകളെല്ലാം സ്തുതികളാണ്.
എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയില്ലെങ്കില്‍ അവിടെയും നമ്മെ സഹായിക്കാന്‍സങ്കീര്‍ത്തനങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ട് സങ്കീര്‍ത്തനങ്ങള്‍ വായിക്കുക. പ്രാര്‍ത്ഥിക്കാന്‍ നാം സ്വഭാവികമായും പഠിക്കും.