ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണം എന്ന് ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ യേശു അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. ദൈവപുത്രനായിരുന്നുവെങ്കിലും അവിടുന്ന് പൂര്‍ണ്ണമായും മനുഷ്യനായിരുന്നു. പല കാര്യങ്ങളും ഭൂമിയില്‍ വന്ന് പിറന്നതിന് ശേഷമാണ് യേശു പഠിച്ചത്.
നടക്കേണ്ടത് എങ്ങനെയാണെന്ന് പഠിച്ചില്ലെങ്കിലും പ്രാര്‍ത്ഥിക്കുന്നത് എങ്ങനെയായിരിക്കണം എന്ന് യേശു പഠിച്ചിരുന്നു. ഇക്കാര്യത്തില്‍ യൗസേപ്പിതാവും മാതാവുമായിരുന്നു ഈശോയുടെ മാതൃകകള്‍. ചെറുപ്രായത്തില്‍ തന്നെ ഇരുവരും ഈശോയെ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിച്ചു വളര്‍ന്നുവരികയും പ്രാര്‍ത്ഥനകള്‍ പഠിക്കുകയും ചെയ്തിരുന്നതുകൊണ്ടാണ് പ്രാര്‍ത്ഥിക്കാന്‍ ഈശോ മറ്റുള്ളവരെയും പഠിപ്പിച്ചത്.
ഓരോ മനുഷ്യനും അവനവര്‍ക്കുള്ളതാണല്ലോ മറ്റുള്ളവര്‍ക്ക് കൈമാറുന്നത്. പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ നമ്മുടെ ഗുരുവും മാര്‍ഗ്ഗദര്‍ശിയും ക്രിസ്തുവായിരിക്കട്ടെ.