ജീവിതത്തില്‍ ഏതു സഹനം നേരിടേണ്ടി വന്നാലും അതിനെപാഠമാക്കി മാറ്റണം. ഈശോയുടെ പാറ്റേണ്‍ അതായിരുന്നു. നല്ല കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായി് അതിനെ മാറ്റണം. നമുക്കൊരു കുറവ് സംഭവിച്ചു, അല്ലെങ്കില്‍പാപം ചെയ്തു. ഉടനെ അതോര്‍ത്ത് വിഷമിച്ചിരിക്കുകയാണോ വേണ്ടത്? അല്ല വേഗം തന്നെ പോയികുമ്പസാരിക്കണം.
ഒരു പാപം കുമ്പസാരിച്ചുകഴിഞ്ഞാല്‍ പിന്നെ പാപമില്ല, പാഠമേയുള്ളൂ. കുമ്പസാരിച്ചുകഴിഞ്ഞ പാപങ്ങളെല്ലാം ജീവിതത്തിലെ പാഠങ്ങളാണ്. ചെയ്തുപോയ പാപങ്ങളെല്ലാം കുമ്പസാരത്തിന് ശേഷം പാപമല്ല പാഠമാണ്.