ദൈവത്തിന് മുഖം നോട്ടമില്ല. അവിടുന്ന് ആരെയും ക്ഷണിക്കാതെ പോകുകയുമില്ല. എങ്കിലും അവിടുത്തെ ക്ഷണംസ്വീകരിക്കാന്‍ മാത്രം തുറവിയുള്ളവരോ സന്നദ്ധതയുളളവരോ അല്ല നാം. അതിന് കാരണമായി നാം നിരത്തുന്നത് നമ്മുടെ തന്നെ അയോഗ്യതകളാണ്. ഓ എനിക്കെന്ത് യോഗ്യത.. ഞാന്‍ പാപിയല്ലേ ഇതാണ് നമ്മുടെ മട്ട്. പക്ഷേ ഇത് ശരിയായരീതിയല്ലെന്നാണ് വിശുദ്ധ ഫൗസ്റ്റീന പറയുന്നത്. നമുക്കറിയാമല്ലോ ദൈവകരുണയുടെ ഭക്തി പ്രചരിപ്പിക്കാന്‍ കാരണമായിരിക്കുന്നത് ഫൗസ്റ്റീനയാണ്. ഫൗസ്റ്റീനയുടെ ഡയറിയില്‍ അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
കര്‍ത്താവ് എത്ര നല്ലവനാണെന്ന് എല്ലാ ആത്മാക്കളും അറിയട്ടെ. കര്‍ത്താവുമായി ഗാഢബന്ധം പുലര്‍ത്താന്‍ ആരും ഭയപ്പെടാതിരിക്കട്ടെ. ഒരാത്മാവും തന്റെ അയോഗ്യത ഒരു ഒഴിവുകഴിവായി കരുതാതിരിക്കട്ടെ. ദൈവത്തിന്റെ ക്ഷണം ഒരിക്കലും നീട്ടിവക്കാതിരിക്കട്ടെ. കാരണം അത് കര്‍ത്താവിന് പ്രീതികരമല്ല.