ക്രൈസ്തവരുടെ ഒന്നാമത്തെ കടമ എന്തായിരിക്കും? അത് പ്രാര്‍ത്ഥനയാണെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. ജനുവരി 26 ന് പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. പ്രാര്‍ത്ഥനയെന്നത് ദൈവവചനപ്രഘോഷണമാണ്. ഇത് മെത്രാന്മാര്‍ക്ക്മാത്രമല്ല എല്ലാ ക്രൈസ്തവരും ചെയ്യേണ്ടതാണ്.
നമുക്കും പ്രാര്‍ത്ഥിക്കാം. അതുവഴി ദൈവരാജ്യപ്രഘോഷണം എന്ന മഹത്തായ കടമ നിര്‍വഹിക്കുന്നവരായിത്തീരാം.