മുറിയപ്പെടാത്തതായി ഏതെങ്കിലും ഹൃദയമുണ്ടോ? ഏതൊക്കെ സാഹചര്യങ്ങളില്‍ എങ്ങനെയൊക്കെയാണ് നമ്മുടെ ഹൃദയം മുറിഞ്ഞി്ട്ടുള്ളത്! കാരണമായും അകാരണമായും.. രോഗം കൊണ്ട്,ദ്രോഹം കൊണ്ട്, അപമാനം കൊണ്ട്, ഒറ്റപ്പെടുത്തിയതുകൊണ്ട്, ജോലിയില്ലായ്മ കൊണ്ട്,രോഗം മൂലം,സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട്.. ഇങ്ങനെ എത്രയെത്ര സാഹചര്യങ്ങള്‍.. ആരും മനസ്സിലാക്കാതെ പോകുമ്പോഴും ആരും കൂടെയില്ലാതാകുമ്പോഴും മറ്റുള്ളവര്‍ ഉപേക്ഷിക്കുമ്പോഴുമെല്ലാം ഹൃദയം മുറിയുന്നു.
സാരമില്ല മുറിഞ്ഞ ഹൃദയങ്ങളോട്, മുറിയപ്പെട്ട മാനസങ്ങളോട് തിരുവചനം പറയുന്നത് ഇതാണ്:
ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്, മനമുരുകിയവരെ അവിടന്ന് രക്ഷിക്കുന്നു( സങ്കീ 34:18)