സ്‌പെയ്ന്‍: സ്‌പെയ്‌നിലെ സെവില്ലയില്‍ യേശുവിനെ അല്പവസ്ത്രധാരിയായി വരച്ച ചിത്രത്തിനെതിരെയുള്ള എതിര്‍പ്പുകള്‍ ശക്തമാകുന്നു. സലുഷ്ടിയാനോ ഗാര്‍സിയ എന്ന വ്യക്തിയാണ് ചിത്രം വരച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ പോളിസി എന്ന കത്തോലിക്കാസംഘടനയാണ് ഇതിനെതിരെ ആദ്യമായി രംഗത്ത് വന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്.
ലൈംഗികച്ചുവ ഉണര്‍ത്തുന്നതാണ് പെയ്ന്റിംങ് എന്ന ആരോപണമാണ് വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. ഇതിനെതിരെ 21000 പേര്‍ ഒപ്പിട്ട നിവേദനം അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.